Connect with us

Ongoing News

ജമൈക്കന്‍ ആധിപത്യത്തിന് വിരാമം; ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്‌സ് പുതിയ വേഗതാരം

Published

|

Last Updated

ടോക്യോ | ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്‌സ് പുതിയ വേഗതാരം. ടോക്യോ ഒളിമ്പിക്‌സിലെ 100 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ മാര്‍സല്‍ സ്വര്‍ണം നേടി. 9.80 സെക്കന്‍ഡിലാണ് മാര്‍സല്‍ ഫിനിഷ് ചെയ്തത്. 2008നു ശേഷം ഇതാദ്യമായാണ് 100 മീറ്ററില്‍ പുതിയ ജേതാവുണ്ടാകുന്നത്.

അമേരിക്കയുടെ ഫ്രെഡ് കേര്‍ലിക്ക് വെള്ളിയും. കാനഡയുടെ ആന്ദ്രെ ഡി ഗ്രാസിന് വെങ്കലവും ലഭിച്ചു.

---- facebook comment plugin here -----

Latest