Connect with us

Ongoing News

ഒളിമ്പിക്സ് നീന്തല്‍; സാജന്‍ പ്രകാശ് പുറത്ത്

Published

|

Last Updated

ടോക്യോ | ഒളിമ്പിക്സ് പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തലില്‍ മലയാളി താരം സാജന്‍ പ്രകാശ് സെമി കാണാതെ പുറത്തായി. ഹീറ്റ്സിലെ മികച്ച സമയമുള്ള 16 പേരില്‍ ഒരാളാവാന്‍ സാജന് സാധിച്ചില്ല. രണ്ടാം ഹീറ്റ്സില്‍ ഒരു മിനുട്ട് 57.22 സെക്കന്‍ഡ് സമയത്തില്‍ നാലാമതായാണ് സാജന്‍ ഫിനിഷ് ചെയ്തത്.

നോര്‍വേ, സിംഗപ്പൂര്‍, അയര്‍ലന്‍ഡ് താരങ്ങളാണ് സാജന് മുന്നിലായി ഹീറ്റ്സില്‍ ഫിനിഷ് ചെയ്തത്. ഒളിമ്പിക്സ് നീന്തലില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സാജന്‍ പ്രകാശ്.

Latest