Connect with us

Gulf

വെള്ളിയാഴ്ച മുതല്‍ ഹറമിലേക്ക് പ്രവേശനം ഹാജിമാര്‍ക്ക് മാത്രം: ഹജ്ജ് മന്ത്രാലയം

Published

|

Last Updated

മക്ക | വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വെള്ളിയാഴ്ച്ച മുതല്‍ മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് ഹജ്ജ് അനുമതി പത്രം ലഭിച്ച ഹാജിമാര്‍ക്ക് മാത്രമായിയിരിക്കും പ്രവേശനം അനുവദിക്കുക്കയെന്ന് സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

കൊവിഡ് മുന്‍കരുതല്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഹാജിമാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മസ്ജിദുല്‍ ഹറമില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായും ഈ വര്‍ഷത്തെ ഹജ് കര്‍മ്മങ്ങള്‍ അവസാനിച്ച് ദുല്‍ഹിജ്ജ 14 മുതല്‍ വീണ്ടും ഓണ്‍ലൈന്‍ വഴി ഉംറ, ജുമുഅഃ, ജമാഅത്ത് പെര്‍മിറ്റുകള്‍ നല്‍കിത്തുടങ്ങുമെന്നും ഹറം മന്ത്രാലയം വ്യക്തമാക്കി.

---- facebook comment plugin here -----

Latest