Connect with us

National

മിനിമം വേതനവും ദേശീയ തല വേതനവും നിശ്ചയിക്കുന്നതിന് വിദഗ്ദ്ധ സംഘം രൂപികരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര തൊഴില്‍ മന്ത്രാലയം മിനിമം വേതനം, ദേശീയ തല മിനിമം വേതനം എന്നിവ സംബന്ധിച്ച സാങ്കേതിക വിവരങ്ങളും ശുപാര്‍ശകളും നല്‍കുന്നതിന് വിദഗ്ദ്ധ സംഘം രൂപീകരിച്ചു. മൂന്ന് വര്‍ഷമായിരിക്കും സംഘത്തിന്റെ കാലാവധി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് ഡയറക്ടര്‍ പ്രൊഫ. അജിത് മിശ്രയാണ് സംഘം അധ്യക്ഷന്‍. പ്രൊഫ. താരിക ചക്രവര്‍ത്തി, ഐഐഎം കൊല്‍ക്കത്ത, എന്‍സിഇആര്‍ സീനിയര്‍ ഫെലോ ഡോ. അനുശ്രീ സിന്‍ഹ, ജോയിന്റ് സെക്രട്ടറി എംഎസ് വിഭ ഭല്ല, വിവിജിഎന്‍എല്‍ ഐ ,ഡയറക്ടര്‍ ജനറല്‍ ഡോ. എച്ച്. ശ്രീനിവാസ് എന്നിവരാണ് വിദഗ്ധ സംഘത്തിലെ അംഗങ്ങള്‍.

തൊഴില്‍ മന്ത്രാലയത്തിലെ സീനിയര്‍ ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് അഡ്വൈസര്‍ ഡി പി എസ് നേഗി മെമ്പര്‍ സെക്രട്ടറിയായിരിക്കും. വേതനം സംബന്ധിച്ച അന്താരാഷ്ട്ര രംഗത്തെ നിലവിലുള്ള മികച്ച രീതികള്‍ പരിശോധിക്കുകയും ശമ്പളം നിശ്ചയിക്കുന്നതിനുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളും രീതിശാസ്ത്രവും വിദഗ്ദ്ധ സംഘം വികസിപ്പിക്കുകയും ചെയ്യും.

---- facebook comment plugin here -----

Latest