Kerala
കുട്ടികളില്‍ കോവാക്സിന് രണ്ടും മൂന്നും പരീക്ഷണത്തിന് ഡിസിജിഐയുടെ അനുമതി
ന്യൂഡല്‍ഹി | രാജ്യത്ത് കുട്ടികളില്‍ കോവാക്സീന് രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. രണ്ടു മുതല്‍ 18 വയസു വരെയുള്ളവരില്‍ പരീക്ഷണത്തിനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്.
സബ്ജക്ട് കമ്മിറ്റി കഴിഞ്ഞ ദിവസം പരീക്ഷണാനുമതി നല്‍കിയിരുന്നു. അനുമതി ലഭിച്ച സാഹചര്യത്തില്‍ കോവാക്സീന് നിര്‍മാതാക്കളായ ഭാരത് ബയോടെക് 525 കുട്ടികളില്‍ പരീക്ഷണം നടത്തും.
---- facebook comment plugin here -----