Kozhikode
മര്‍കസ് റൈഹാന്‍ വാലിയില്‍ നിന്ന് അഭിഭാഷകനായി മുഹ്സിന്
കോഴിക്കോട് | മര്കസിലെ അനാഥാലയ സ്ഥാപനമായ റൈഹാന്‍ വാലിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി മര്‍കസ് ലോകോളേജില്‍ നിന്ന് അഭിഭാഷകനായി എന്റോള്‍ ചെയ്ത് മുഹ്സിന്. ഏഴാം തരത്തിലേക്ക് മര്കസിലേക്ക് വന്ന മുഹ്സിനെ റൈഹാന്വലിയിലെ ഗുരുനാഥന്മാരുടെ സഹായത്തോടെ പഠനത്തില്‍ മികവ് കാണിക്കുകയും, പ്ലസ് ടു പഠനത്തിനു ശേഷം മര്‍കസിന്റെ പൂര്‍ണ്ണ സഹായത്തോടെ മര്‍കസ് ലോ കോളേജില്‍ നിന്ന് ബി.ബി.എ -എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കുകയുമായിരുന്നു.
സുപ്രീം കോടതിയില്‍ അഭിഭാഷകനാവുക എന്നതാണ് തന്റെ ലക്ഷ്യമെന്നും,നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് കൂട്ടായി എന്നും ഉണ്ടാകുമെന്നും മുഹ്സിന് പറഞ്ഞു. ചെറുവാടി സ്വദേശിയാണ്.
---- facebook comment plugin here -----