Connect with us

First Gear

പുതിയ ട്രൈബര്‍ എം പി വി ഇന്ത്യന്‍ വിപണിയിലെത്തിച്ച് റെനോ

Published

|

Last Updated

ന്യൂഡല്‍ഹി | ഫ്രഞ്ച് വാഹന ഭീമന്‍ റെനോ പുതിയ മോഡല്‍ ട്രൈബര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. പുതിയ സവിശേഷതകളോടെയാണ് പുതിയ ട്രൈബര്‍ എം പി വി 2021 വിപണിയിലെത്തുന്നത്. 5.30 ലക്ഷം മുതലാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

കാഴ്ചയിലും സവിശേഷതകളിലും പെര്‍ഫോമന്‍സിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സ്റ്റിയറിംഗില്‍ തന്നെയുള്ള കണ്‍ട്രോള്‍ സവിശേഷതയാണ് പ്രധാനം. ഫോണ്‍ കോള്‍ സ്വീകരിക്കല്‍, ശബ്ദം ക്രമീകരിക്കല്‍, ഡ്രൈവര്‍ സീറ്റ് ക്രമീകരിക്കല്‍ എന്നിവയെല്ലാം സ്റ്റിയറിംഗില്‍ ചെയ്യാം.

1.0 ലിറ്റര്‍ ത്രീ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. 5സ്പീഡ് മാന്വല്‍/ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുണ്ട്. ഉള്‍വശത്തെ മൂന്നാം നിര സീറ്റ് മടക്കിവെക്കാവുന്നതാണ്. മടക്കി വെച്ചാല്‍ ഇഷ്ടം പോലെ സ്ഥലം ലഭിക്കും. ആര്‍ എക്‌സ് ഇ, ആര്‍ എക്‌സ് എല്‍, ആര്‍ എക്‌സ് ടി, ആര്‍ എക്‌സ് ഇസഡ് സ്‌പെക് എന്നീ മോഡലുകളില്‍ ലഭ്യമാകും.

Latest