Kerala
ബേങ്ക് സമയം ഇന്ന് മുതല്‍ രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെ മാത്രം
തിരുവനന്തപുരം | കൊവിഡ് സാഹചര്യം പരിഗണിച്ച് ബേങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഇന്ന് മുതല്‍ ഈ മാസം 30 വരെ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും ബേങ്കുകള്‍ പ്രവര്‍ത്തിക്കുക.
സമയ മാറ്റം ആവശ്യപ്പെട്ട് ബേങ്ക് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്നും, അത്യാവശ്യം ശാഖകള്‍ മാത്രം തുറക്കാന്‍ അനുമതി വേണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----