Connect with us

National

സി ആര്‍ പി എഫ് ജവാനെ മാവോയിസ്റ്റുകള്‍ മോചിപ്പിച്ചു

Published

|

Last Updated

റായ്പൂര്‍ | ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സി ആര്‍ പി എഫ് കമാന്‍ഡോയെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 22 സൈനികര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയ വേളയിലാണ് മാവോയിസ്റ്റുകള്‍ സൈനികനെ പിടിച്ചുകൊണ്ടുപോയത്. നൂറ് മണിക്കൂറിലേറെ സൈനികനെ മാവോയിസ്റ്റുകള്‍ തടവില്‍ വെച്ചിരുന്നു.

രാകേശ്വര്‍ സിംഗ് മന്‍ഹാസ് എന്ന കമാന്‍ഡോയെയാണ് മാവോയിസ്റ്റുകള്‍ മോചിപ്പിച്ചത്. നാല് വര്‍ഷത്തിനിടെ കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണമാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഢില്‍ നടന്നത്.

ബീജാപൂര്‍ ജില്ലയിലെ മാവോയിസ്റ്റ് നേതാവിനെ പിടികൂടാനായി പോകുകായിരുന്ന രണ്ടായിരം സുരക്ഷാ സൈനികര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് മണിക്കൂറിലേറെ വെടിവെപ്പ് നീണ്ടിരുന്നു.

---- facebook comment plugin here -----

Latest