Connect with us

Kerala

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; പരീക്ഷക്കൊരുങ്ങുന്നത് 8,68,697 വിദ്യാര്‍ഥികള്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തുടക്കമാകും. സംസ്ഥാനത്താകെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്നത്. ഇന്ന് രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചക്ക് എസ്എസ്എല്‍സി പരീക്ഷയും നടക്കും. എസ്എസ്എല്‍സി പരീക്ഷ ഇന്ന് മുതല്‍ ഏപ്രില്‍ 12വരെ ഉച്ചക്ക് ശേഷവും ഏപ്രില്‍ 15 മുതല്‍ രാവിലെയുമാണ് നടക്കുക.

റംസാന്‍ നോമ്പ് പരിഗണിച്ചാണ് ഈ മാസം 15 മുതല്‍ എസ്എസ്എല്‍സി പരീക്ഷ രാവിലേക്കു മാറ്റുന്നത്. ഇന്ന് മുതല്‍ 12 വരെ ഉച്ചക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ നടക്കുക. ഏപ്രില്‍ 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും.

സമാനതകളില്ലാത്ത ഒരു പരീക്ഷ കാലത്തേയാണ് കുട്ടികള്‍ അഭിമുഖീകരിക്കാനൊരുങ്ങുന്നത്. കൊവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ ഭൂരിഭാഗവും ഓണ്‍ലൈനായി ന്ടന്ന അധ്യായനവര്‍ഷമായിരുന്നു ഇത്.