Connect with us

Kerala

മുന്നണി വിടുമെന്ന് വ്യക്തമാക്കി കാപ്പന്‍; അന്തിമ തീരുമാനം വെള്ളിയാഴ്ച

Published

|

Last Updated

കോട്ടയം  | പാലായില്ലെങ്കില്‍ മുന്നണി വിടുമെന്ന് വ്യക്തമാക്കി എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്‍. ശരത്പവാറുമായി നാളെ കൂടികാഴ്ച നടത്തുമെന്നും വെള്ളിയാഴ്ച അന്തിമ തിരുമാനം ഉണ്ടാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശരത് പവാറിനെ കാണാന്‍ കാപ്പനും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനും ഇന്ന് ഡല്‍ഹിയില്‍ എത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച ഉച്ചക്ക് ശേഷം പവാറുമായി വിഷയം ചര്‍ച്ച ചെയ്ത് വെള്ളിയാഴ്ച പാര്‍ട്ടി തീരുമാനം പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിക്കുമെന്ന് കാപ്പന്‍ വ്യക്തമാക്കി.

സിറ്റിംഗ് സീറ്റായ പാലാ ലഭിക്കാത്തത് മാത്രമല്ല, പാര്‍ട്ടിയുടെ വിശ്വാസ്യതയാണ് പ്രശ്‌നം. പതിറ്റാണ്ടുകളായി എല്‍ഡിഎഫ് തോറ്റ മണ്ഡലമാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തതെന്നും കാപ്പന്‍ പറഞ്ഞു.14ന് കൊച്ചിയിലെത്തുന്ന എല്‍ഡിഎഫ് ജാഥയില്‍ എന്‍സിപി എറണാകുളം ജില്ലാ കമ്മിറ്റി പങ്കെടുക്കില്ല. യുഡിഎഫ് നേതൃത്വവുമായി താന്‍ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നും യുഡിഎഫിലേക്ക് പോകുമോ എന്നുള്ള കാര്യം ദേശീയ നേതൃത്വമാണ് പ്രഖ്യാപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ അംഗീകരിച്ച് ദേശീയ നേതൃത്വം തന്റെ നിലപാട് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest