Connect with us

Kerala

ഡോളര്‍ കടത്ത് കേസ്: സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ 19ന് ഹാജരാകണമെന്ന് കസ്റ്റംസ്

Published

|

Last Updated

തിരുവനന്തപുരം | ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ ഹക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 19ന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് പ്രോട്ടോകോള്‍ ഓഫീസര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

നിയമസഭ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ കെ അയ്യപ്പനെയും കസ്റ്റംസ് കേസ് സംബന്ധമായി വിളിപ്പിച്ചിരുന്നു. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്. കെ അയ്യപ്പനെ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു

---- facebook comment plugin here -----

Latest