Connect with us

Kerala

ചോദ്യം ചെയ്യൽ പൂർത്തിയായി; കെ അയ്യപ്പനെ കസ്റ്റംസ് ഇനി വിളിപ്പിക്കില്ല

Published

|

Last Updated

കൊച്ചി | ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്ത് കസ്റ്റംസ് വിട്ടയച്ചു. ആവശ്യമായ വിവരങ്ങളെല്ലാം ലഭിച്ചെന്നും അയ്യപ്പനെ ഇനി ചോദ്യം ചെയ്യാനായി വിളിപ്പിക്കില്ലെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. വൈകിട്ട് ഏഴരയോടെയാണ് അയ്യപ്പനെ വിട്ടയച്ചത്.

ഇന്ന് രാവിലെ എട്ടിന് എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയ അയ്യപ്പന്‍ അവിടെ നിന്നും ഓട്ടോ പിടിച്ച് കസ്റ്റംസ് പ്രിവന്റ്റീവ് ഓഫീസില്‍ ഹാജരാവുകയായിരുന്നു. ഇതിനു മുമ്പ് രണ്ടു തവണ നോട്ടീസ് നല്‍കിയപ്പോഴും അയ്യപ്പന്‍ ഹാജരായിരുന്നില്ല.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് അയ്യപ്പനെ വിളിപ്പിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest