Connect with us

Eranakulam

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവം; അന്വേഷണം മറ്റു ജില്ലകളിലേക്കും

Published

|

Last Updated

കൊച്ചി | കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ കോഴിക്കോട്ടേക്കും മറ്റൊരാള്‍ കണ്ണൂരിലേക്കും പോയെന്നാണ് സൂചന.

സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ ഷോപ്പിംഗ് മാളിലെത്തിയത് മെട്രോ റെയില്‍ വഴിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മെട്രോയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. പ്രതികളായ രണ്ട് പേരുടെയും നീക്കങ്ങള്‍ ദുരുദ്ദേശപരമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

നടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അപമാനിക്കല്‍, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest