Connect with us

Covid19

സിറം വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിന്റെ ഒരു ഡോസിന് ഈടാക്കുക 250 രൂപയെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ബെംഗളൂരു | സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വിതരണം ചെയ്യുന്ന കൊവിഡ്- 19 വാക്‌സിന്റെ ഒരു ഡോസ് 250 രൂപക്ക് ലഭിച്ചേക്കും. വാക്‌സിന്‍ വിതരണത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കേന്ദ്രവും ഉടനെ കരാറിലെത്തും. ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയും ആസ്ട്രസെനിക്കയും വികസിപ്പിച്ച വാക്‌സിന്‍ ആണ് സിറം വിതരണം ചെയ്യുക. ഇതിന്റെ അടിയന്തരോപയോഗത്തിന് സിറം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഇങ്ങനെയൊരു അപേക്ഷ ആദ്യമായി സമര്‍പ്പിച്ചത് സിറം ആണ്.

സ്വകാര്യ മേഖലയില്‍ വിതരണം ചെയ്യുന്ന വാക്‌സിന്റെ ഒരു ഡോസിന് ആയിരം രൂപയാണ് സിറം ഈടാക്കുക. സര്‍ക്കാര്‍ വന്‍തോതില്‍ വാങ്ങുമെന്നതിനാലാണ് കുറഞ്ഞ വിലക്ക് നല്‍കുന്നത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദകരാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

Latest