Connect with us

Kerala

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുതിപ്പ് തുടരുന്നു; പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുടേയും വര്‍ധന

Published

|

Last Updated

കോഴിക്കോട് |  സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന തുടരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില വര്‍ധന.

10 ദിവസത്തിനിടയില്‍ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വര്‍ധിപ്പിക്കുകയുണ്ടായി.
കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.വരും ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത.
ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില
വയനാട്: പെട്രോള്‍: 83.44, ഡീസല്‍: 77.14 കോഴിക്കോട്: പെട്രോള്‍ 82.53, ഡീസല്‍ 76.34 എന്നിങ്ങനെയാണ്.