Connect with us

Gulf

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം വിതരണം ചെയ്തു

Published

|

Last Updated

റിയാദ് | റിയാദ് കേളി കലാ സാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷംതോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാരം  (2019 – 20) എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി മുസാഹ്മിയ ഏരിയ അംഗമായ അബ്ദുർറസാഖിന്റെ മകൾ ശാഹിദക്ക്  മലപ്പുറത്തെ കുറ്റിപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ സമ്മാനിച്ചു.

എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിന്  മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്ത് വരുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്. സി പി എം കുറ്റിപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന ട്രഷററും കുറ്റിപ്പുറം ലോക്കൽ സെക്രട്ടറിയുമായ ദിനേശ് പുരസ്‌കാരം കൈമാറി.

കെ ജയകുമാർ അധ്യക്ഷനായിരുന്നു. അലി പട്ടാമ്പി, വി പി സക്കീർ എന്നിവർ  ആശംസകൾ നേർന്നു. കേളി മുൻ ജോയിന്റ് സെക്രട്ടറി അയ്യപ്പൻ സ്വാഗതവും ശാഹിദ നന്ദിയും  പറഞ്ഞു.

Latest