National
കേരള സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ഞെട്ടിക്കുന്നത് : പി ചിദംബരം
ന്യൂഡല്‍ഹി | സൈബര്‍ ആക്രമണങ്ങള്‍ തടയാനുള്ള കേരളത്തിലെ പോലീസ് നിയമ ഭേദഗതിയേയും ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലക്കതിരായ അന്വേഷണം നടത്താനുള്ള തീരുമാനത്തേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സാമൂഹിക മാധ്യമങ്ങളില്‍ കുറ്റകരമായ പോസ്റ്റിട്ടാല്‍ അഞ്ച് വര്‍ഷം തടവ് നല്കുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്.
അതുപോലെ അന്വേഷണ ഏജന്‍സി നാല് തവണ അവസാനിപ്പിച്ച്റിപ്പോര്ട്ട് ചെയ്ത കേസില്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേര്‍ക്കാന്‍ ശ്രമിച്ചതും. എന്റെ സുഹൃത്ത് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ ക്രൂരമായ തീരുമാനങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നും ചിദംബരം ട്വിറ്ററില്‍ ചോദിച്ചു.
---- facebook comment plugin here -----