Connect with us

Alappuzha

സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ആലപ്പുഴ | കായംകുളത്ത് സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കായംകുളം ചിറക്കടവം മുപ്പളളില്‍ വീട്ടില്‍ അമല്‍ കൃഷ്ണന്‍ (20), കായംകുളം മത്സ്യമാര്‍ക്കറ്റിന് സമീപം പുത്തന്‍കണ്ടത്തില്‍ പാരഡൈസ് വീട്ടില്‍ പുട്ട് അജ്മല്‍ എന്നു വിളിക്കുന്ന അജ്മല്‍ (21), കായംകുളം ചേരാവളളി അവളാട്ട് കിഴക്കതില്‍ ഉണ്ണി എന്നു വിളിക്കുന്ന അശ്വിന്‍ കൃഷ്ണന്‍ (22) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കൃഷ്ണപുരം ഓട്ടോകാഡ് വര്‍ക്ക്‌ഷോപ്പില്‍ കയറി സെക്യൂരിറ്റി ജീവനക്കാരന്‍ രാമചന്ദ്രന്‍ പിള്ളയെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചുവെന്നാണ് കേസ്.

കായംകുളം സി ഐ. മുഹമ്മദ് ഷാഫി, എസ് ഐ മാരായ ഷൈജു, ജിതിന്‍ കുമാര്‍, അജ്മല്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Latest