Connect with us

Kerala

കോതമംഗലം പള്ളി തര്‍ക്ക കേസ്; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Published

|

Last Updated

കൊച്ചി | കോതമംഗലം പള്ളി തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പക്ഷം പിടിക്കുകയാണെന്നും ഈ നിലപാട് തുടര്‍ന്നാല്‍ കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളിയേറ്റെടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നാളെ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പള്ളി ഏറ്റെടുക്കുന്ന കാര്യത്തില്‍ എന്തുചെയ്യാനാകും എന്ന് സംസ്ഥാന സര്‍ക്കാരും നാളെ അറിയിക്കണം. തുടര്‍നടപടികള്‍ക്കായി അഭിഭാഷക കമ്മീഷനേയും കോടതി നിയോഗിച്ചു .

പോലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്നും അതിനാല്‍ ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

---- facebook comment plugin here -----

Latest