Connect with us

National

അര്‍ണബിനായി ധര്‍ണ നടത്തിയ കപില്‍ മിശ്ര അടക്കമുള്ള ബി ജെ പി നേതാക്കള്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്റീരിയല്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്ഘട്ടില്‍ ധര്‍ണ നടത്തിയ ബി ജെ പി നേതാക്കള്‍ അറസ്റ്റില്‍. ഡല്‍ഹി വംശഹത്യാ കേസിലടക്കം ആരോപണ വിധേയനായ കപില്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബി ജെ പി നേതാക്കളെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. കപില്‍ മിശ്രയെ കൂടാതെ തജീന്ദര്‍ പാല്‍ സിംഗ് ബാഗയും പിടിയിലായവരില്‍പ്പെടും. രാജ്ഘട്ടില്‍ സമരം ചെയ്യുന്നതിനുള്ള പോലീസ് വിലക്ക് ലംഘിച്ചതിനാണ് അറസ്റ്റ്.

സര്‍ക്കാറിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇതാദ്യമായാണ് രാജ്യത്ത് ഒരു മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നതെന്ന് കപില്‍ മിശ്ര പറഞ്ഞു. അര്‍ണബിനും കുടുംബത്തിനുമെതിരായ നടപടി മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ അര്‍ണബ് ഗോസ്വാമിയെ നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. നിലവില്‍ പാര്‍പ്പിച്ചിരുന്ന റായ്ഗഡ് ജില്ലയിലെ അലിബാഗിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ അര്‍ണബിനെ കോടതി 18 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

---- facebook comment plugin here -----

Latest