Connect with us

Kerala

'ബലാത്സംഗത്തിനിരയായാല്‍ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും'; വിവാദ പ്രസ്താവനയുമായി മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം |അഴിമതിയില്‍ മുങ്ങിതാണ സര്‍ക്കാര്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാന്‍ നോക്കുന്നുണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ച് കൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം.ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിരിക്കുന്നത്.-മുല്ലപ്പള്ളി പറഞ്ഞു.

യു ഡി എഫിന്റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന

പരാമര്‍ശം വിവാദമായതോടെ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ് അതേ ചടങ്ങില്‍ അദ്ദേഹം വിശദീകരണവും നല്‍കി. സര്‍ക്കാര്‍ രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ് അന്വേഷിച്ച് നടക്കുകയാണ്. ആര്‍ക്കെങ്കിലും എതിരായിട്ടുള്ള പരാമര്‍ശമല്ല ഇത്. മറ്റുള്ള വ്യാഖ്യാനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. പതനത്തിന്റെ ആഴം തെളിയിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.