Connect with us

Kerala

ബാര്‍ കോഴ; ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ്

Published

|

Last Updated

തിരുവനന്തപുരം | ബാര്‍ കോഴ ആരോപണത്തില്‍ കെ എം മാണിക്കെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്നും താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് മദ്യവ്യാപാരി ബിജു രമേശ്. ബാര്‍ കോഴ കേസ് പിന്‍വലിക്കാന്‍ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്തിരുന്നു. ജോസ് കെ മാണിയുടെ വിരോധമില്ല. എന്നാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ തെളിവുകള്‍ താന്‍ നരേത്തെ വിജിലന്‍സിന് നല്‍കിയതാണ്. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തെയും തകര്‍ക്കനാണ് ശ്രമിച്ചത്. ബാര്‍ ലൈസന്‍സ് കുറക്കാന്‍ 20 കോടിയാണ് കോണ്‍ഗ്രസ് വാങ്ങിയത്. കെ പി സി സി ഓഫീസിലും അന്നത്തെ മന്ത്രി വി എസ് ശിവകുമാറിനും പണം എത്തിച്ച് നല്‍കി. ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കട്ടെയെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.