Connect with us

Kerala

സാഹസിക സഞ്ചാരി മൊയ്തു കിഴിശ്ശേരി അന്തരിച്ചു

Published

|

Last Updated

മലപ്പുറം | പ്രശസ്ത സാഹസിക സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്തു കിഴിശ്ശേരി അന്തരിച്ചു. 61 വയസ്സായിരുന്നു. ഏതാനും നാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. ഖബറടക്ക‌ം ഇന്ന് നടക്കും.

മനസ്സുറപ്പിന്റെ മായാജാലം കൊണ്ട് കാടും മേടും മരുഭൂമിയും മുറിച്ചു കടന്ന മനുഷ്യനായിരുന്നു മൊയ്തു. 1959ല്‍ ഇല്ല്യന്‍ അഹമ്മദ്കുട്ടി ഹാജിയുടേയും കദിയക്കുട്ടിയുടേയും പന്ത്രണ്ടു മക്കളില്‍ ഏഴാമത്തെ പുത്രനായി മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയില്‍ ജനിച്ചു. നാലാം ക്ലാസ്സുവരെ മാത്രമാണു ഔപചാരിക വിദ്യാഭ്യാസം.

1976 മുതലാണ് അദ്ദേഹം ലോകസഞ്ചാരം തുടങ്ങിയത്. യാത്രകള്‍ക്കിടയില്‍ ഇറാനില്‍ സൈനിക സേവനമനുഷ്ടിച്ചു. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1980-81ല്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ റിപ്പോര്‍ട്ടറുമായിരുന്നു. പിന്നീട് ഇറാഖിന്റെ ചാരസംഘടനയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.


Read More: മൊയ്തു കിഴിശ്ശേരിയെ കുറിച്ച് 2019 ജൂലെെ ഏഴിന് സിറാജ് പ്രതിവാരത്തിൽ പ്രസിദ്ദീകരിച്ച കവർ സ്റ്റോറി വായിക്കാം…

ഏകാന്ത പഥികൻ


ദൂര്‍ കെ മുസാഫിര്‍, തുര്‍ക്കിയിലേക്കൊരു സാഹസികയാത്ര, സൂഫികളുടെ നാട്ടില്‍, ലിവിംഗ് ഓണ്‍ ദ എഡ്ജ്, ദര്‍ദേ ജൂദാഈ തുടങ്ങിയവയാണ് പ്രധാ കൃതികള്‍.

ഭാര്യ: സഫിയ. മക്കള്‍: നാദിര്‍ഷാന്‍ ബുഖാരി, സജ്‌ന

Latest