Connect with us

International

സെല്‍റ്റോ വീഗോയെ അനായാസം വീഴ്ത്തി ബാഴ്‌സ

Published

|

Last Updated

ബാഴ്‌സലോണ | രണ്ടാം പകുതിയില്‍
10 പേരുമായി കളിച്ച ബാഴ്‌സലോണ എതിരില്ലാത്ത മൂന്നു ഗോളിന് സെല്‍റ്റാ വിഗോയെ വീഴ്ത്തി. സ്പാനിഷ് കൗമാരതാരം അന്‍സു ഫാത്തി, റൊബെര്‍ട്ടോ എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.

സെല്‍റ്റാ വിഗോയുടെ ഒലാസയുടെ ഓണ്‍ഗോള്‍ ഗോളെണ്ണം മൂന്നാക്കി. സീസണിലെ രണ്ടു മത്സരങ്ങളിലെ മൂന്നാം ഗോളായിരുന്നു ഫാത്തിയുടത്. 42 ാം മിനിറ്റില്‍ രണ്ട് മഞ്ഞകണ്ട് ക്ലെമന്റ് ലെന്‍ഗ്ലറ്റ് പുറത്തുപോയതോടെ 10 പേരുമായാണ് ബാഴ്‌സ കളി തുടര്‍ന്നത്.

മെസിയുടെ ക്രോസ് കാലില്‍ തട്ടിയാണ് ലൂക്കാസ് ഒലാസ ഓണ്‍ഗോള്‍ ഉടമയായത്. ഇഞ്ചുറി ടൈമിലായിരുന്നു സെര്‍ജിയോ റൊബെര്‍ട്ടോയുടെ ഗോള്‍.

 

 

---- facebook comment plugin here -----

Latest