Connect with us

Kerala

തൊണ്ണൂറാം വയസ്സില്‍ ലാപ്‌ടോപ് ഉപയോഗിക്കുന്ന മലയാളി മുത്തശ്ശി സൈബര്‍ ലോകത്ത് അത്ഭുതമാകുന്നു

Published

|

Last Updated

കോഴിക്കോട് | ലാപ്‌ടോപ്പില്‍ ഇ- പേപ്പര്‍ വായിക്കുന്ന മലയാളി മുത്തശ്ശി ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. കേരളത്തിലെ വീട്ടില്‍ വെച്ചാണ് മുത്തശ്ശി രാവിലെ ലാപ്‌ടോപ്പില്‍ വാര്‍ത്ത വായിക്കുന്നത്. ചെറുമകന്‍ ഫോട്ടോ എടുത്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് മുത്തശ്ശി വൈറലായത്.

മേരി മാത്യൂസ് എന്നാണ് മുത്തശ്ശിയുടെ പേര്. ചെറുമകന്‍ അരുണ്‍ തോമസ് അമ്മാമയുടെ ഫോട്ടോയെടുത്ത് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മാഷബ്ള്‍ എന്ന വാര്‍ത്താ സൈറ്റിലാണ് മുത്തശ്ശിയെ സംബന്ധിച്ച വാര്‍ത്ത ആദ്യം വന്നത്.

1930കളിലാണ് മേരി മാത്യൂസിന്റെ ജനനം. 90 വയസ്സുള്ള എന്റെ മുത്തശ്ശി ലാപ്‌ടോപ്പ് ഉപയോഗിച്ച് വാര്‍ത്ത വായിക്കുന്നുവെന്നും മാറ്റങ്ങളെ സ്വീകരിക്കാനുള്ള അവരുടെ സന്നദ്ധത ശ്ലാഘനീയമാണെന്നും അരുണ്‍ തോമസ് റെഡ്ഡിറ്റില്‍ കുറിച്ചു. മുത്തശ്ശിയുടെ മൂന്ന് ഫോട്ടോകളാണ് അരുണ്‍ പോസ്റ്റ് ചെയ്തത്.