Connect with us

International

വാവെയ് യുടെ ഗവേഷണ കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published

|

Last Updated

ബീജിങ് | ടെക് ഭീമന്‍ വാവെയ്യുടെ ഗവേഷണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം. തെക്കന്‍ ചൈനീസ് നഗരമായ ഡോന്‍ഗുവാനിലെ കേന്ദ്രത്തിലാണ് അപകടം. നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്‌. ഇവിടെിന്നും മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സോങ്ഷാന്‍ ലേക്ക് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് സോണിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മാണ കമ്പനിയുടെ തൊഴിലാളികളാണു മരിച്ചത്. എല്ലാവരെയും ഒഴിപ്പിച്ചുവെന്നാണ് വെള്ളിയാഴ്ച രാത്രി അറിയിച്ചത്. എന്നാല്‍ പിന്നീടു നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്.