Connect with us

Covid19

29 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല; 309 പേര്‍ വീടുകളില്‍ ചികിത്സയില്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഏഴു പേര്‍ വിദേശത്തു നിന്നും, 33 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 29 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രോഗ ബാധിതരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥനുമാണ്.

ജില്ലയില്‍ ഇതുവരെ 6,471 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 4,961 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1,468 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1,411 പേര്‍ ജില്ലയിലും 57 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ് ബാധിതരായ 309 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. 1,481 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 167 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതടക്കം 17,843 പേര്‍ നിരീക്ഷണത്തിലാണ്. 2,150 സാമ്പിളുകളാണ് ഇന്ന് ശേഖരിച്ചത്. 2,112 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുള്ള മരണനിരക്ക് 0.6 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി തോത് 5.74 ശതമാനമാണ്.

Latest