Connect with us

Kerala

ജോസ് കെ മാണിയുടെ എല്‍ ഡി എഫ് പ്രവേശം: ജോസഫ് എം പുതുശേരി പാര്‍ട്ടി വിടും

Published

|

Last Updated

തിരുവനന്തപുരം | കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനത്തില്‍ പ്രതിഷേധിച്ച് മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി പാര്‍ട്ടി വിടുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ പിന്തുണക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് സൂചന. എല്‍ ഡി എഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് ജോസഫ് എം പുതുശേരി ഒരു മാധ്യമത്തോട് പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമതി അംഗം കൂടിയാണ് ഇദ്ദേഹം. ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടിനെ പെട്ടെന്ന് ഒരു ദിവസം തള്ളിപ്പറയാനാകില്ലെന്നും കെ എം മാണിയുടെ വിശ്വസ്തനായിരുന്ന പുതുശേരി വ്യക്തമാക്കി.
കെ എം മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് സമയത്തും ജോസ് കെ മാണിക്കൊപ്പം ഉറച്ച് നിന്ന നേതാവായിരുന്നു അദ്ദേഹം.

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ പുതുശേരി എതിര്‍പ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും ജോസഫുമായും പുതുശേരി ചര്‍ച്ച നടത്തിയിരുന്നു. എല്‍
ഡി ഫിലേക്ക് പോകുന്നതില്‍ പ്രതിഷേധിച്ച് പുതുശേരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജോസഫ് പക്ഷത്തേക്ക് നീങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

---- facebook comment plugin here -----

Latest