Connect with us

Pathanamthitta

പത്തനംതിട്ടയില്‍ 16 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 15 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. മുന്നു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്്തമല്ല. ജില്ലയില്‍ ഇതുവരെ 5852 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 4619 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1192 പേര്‍ രോഗികളായിട്ടുണ്ട്.

ഇതില്‍ 1156 പേര്‍ ജില്ലയിലും, 36 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്19 ബാധിതരായ 197 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 1220 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്നലെ പുതിയതായി 15 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 17418 പേര്‍ നിരീക്ഷണത്തിലാണ്. 1643 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.54 ശതമാനമാണ്.

---- facebook comment plugin here -----

Latest