Connect with us

Kerala

സെക്രട്ടേറിയറ്റിലെ തീപിടിത്തം: റിപ്പോര്‍ട്ട് ലഭിച്ച ശേഷം വ്യക്തത വരുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം വ്യക്തത വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം തീപിടിത്തം സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. ഇതുകൂടാതെ തീപിടിത്തത്തിന്റെ കാരണങ്ങള്‍ ഉള്‍പ്പടെ സാങ്കേതിക കാര്യങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയിലെ എ കൗശികിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. തീപിടുത്തത്തിന്റെ കാരണം, നഷ്ടം, ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു, ഭാവിയില്‍ ഇത്തരം തീപിടുത്തങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണട നടപടികള്‍ തുടങ്ങിയവ ഈ കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചില ഫയലുകള്‍ ഭാഗികമായി കത്തിയിട്ടുണ്ട്. ചെറിയ തീപിടിത്തമാണ് ഉണ്ടായത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest