Connect with us

Kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് ഇവിടെ പ്രതിഷേധവുമായി എത്തിയ ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി ജില്ലാ പ്രസിഡന്റ വി വി രാജേഷ് ഉള്‍പ്പെടെ നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്.

അതിനിടെ, തീപിടുത്തത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാന പോലീസിനെയും ഉദ്യോഗസ്ഥരെയും തീപിടുത്തമുണ്ടായ സ്ഥലത്തേക്ക് പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ ഫോറന്‍സിക് പരിശോധന നടത്തണം. ഓഫീസില്‍ നിന്ന് ജീവനക്കാരെ മാറ്റിയതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.