Connect with us

Alappuzha

ചേര്‍ത്തലയില്‍ ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു

Published

|

Last Updated

ആലപ്പുഴ | ചേര്‍ത്തലയില്‍ ടോറസ് ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു. അര്‍ത്തുങ്കല്‍ ചെത്തി കാരക്കാട്ട് വീട്ടില്‍ തങ്കച്ചന്‍ (53) ആണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷനു സമീപം ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് അപകടം.

ലൂണ മോപ്പെഡ് വാഹനത്തില്‍ വരികയായിരുന്ന തങ്കച്ചന്‍ ടോറസ് ലോറിക്കടിയില്‍ പെടുകയായിരുന്നു. ഇയാളെ കുറേ ദൂരം വലിച്ചുകൊണ്ടുപോയാണ് ടോറസ് നിന്നത്. അപകടത്തില്‍ തങ്കച്ചന്‍ തത്ക്ഷണം മരിച്ചു.

---- facebook comment plugin here -----

Latest