Connect with us

Idukki

പെട്ടിമുടി: ഒന്‍പത് വയസ്സുകാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു; മരണം 62 ആയി

Published

|

Last Updated

മൂന്നാര്‍ | പെട്ടിമുടി ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഒന്‍പത് വയസ്സുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 62 ആയി. എട്ട് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്നത്. ദുരന്തഭൂമിയില്‍ നിന്നും വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചും പുഴയോരത്തും സമീപ പ്രദേശങ്ങളിലുമാണ് തിരച്ചില്‍ തുടരുന്നത്. മണ്ണിനടിയില്‍ മനുഷ്യ ശരീരം അകപ്പെട്ടിട്ടുണ്ടെങ്കില്‍ അവ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനത്തിന്റെ സഹായം തിരച്ചില്‍ ജോലികള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്‌നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് ഉപയോഗിക്കുന്നത്.

കഴിഞ്ഞ ദിവസം നായ്ക്കളുടെ സഹായം തിരച്ചിലിനായി പ്രയോജനപ്പെടുത്തിയിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ അനുകൂല കാലാവസ്ഥയാണെങ്കില്‍ ഡോഗ് സ്‌ക്വാഡും തിരച്ചിലില്‍ സജീവമാകും.

---- facebook comment plugin here -----

Latest