Connect with us

Oddnews

'എന്നെ തല്ലൂ, നിങ്ങളോട് അപേക്ഷിക്കുന്നു'; പിന്നീട് സംഭവിച്ചത്

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്തെ പ്രമുഖ ഇലക്ട്രിക് കമ്പനി ടെസ്ലയുടെ സി ഇ ഒ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റാണ് ഇപ്പോള്‍ താരം. “ദയവായി എന്നെ വിക്കിപീഡിയയില്‍ തല്ലൂ, നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്”- എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. തന്റെ വിക്കിപീഡിയ പേജ് തകര്‍ക്കാനാണ് മസ്‌ക് ആളുകളോട് പറഞ്ഞത്.

തുടര്‍ന്ന് സൈബര്‍ സംഘം വിക്കിപീഡിയയില്‍ ഇരച്ചെത്തി തലങ്ങും വിലങ്ങും ആക്രമണം നടത്തി. നിലവില്‍ ഇപ്പോള്‍ പേജ് ലോക്ക് ചെയ്തിരിക്കുകയാണ്. ആക്രമണം തടയാന്‍ പേജ് സംരക്ഷിച്ചിരിക്കുന്നു എന്നാണ് ഇപ്പോള്‍ പേജ് തുറക്കാന്‍ ശ്രമിച്ചാല്‍ കാണുന്ന സന്ദേശം.

തന്റെ പേജ് ആര്‍ക്കും എഡിറ്റ് ചെയ്യാന്‍ അദ്ദേഹം അനുവാദം നല്‍കി. 37.9 മില്യന്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഇത് ശരിക്കും മുതലാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വിക്കിപീഡിയയുടെ കൃത്യതയില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.