Connect with us

National

ശക്തനായ യോദ്ധാവിനെ മാത്രമേ അതിര്‍ത്തിയിലേക്ക് അയക്കു: സച്ചിന്‍ പൈലറ്റ്

Published

|

Last Updated

ജയ്പൂര്‍| കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ഒത്ത് തീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരികെയെത്തിയ സച്ചിന്‍ പൈലറ്റിന്റെ നിയമസഭയിലെ ഇരിപ്പടത്തെ ചൊല്ലി പുതിയ വിവാദം. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പൈലറ്റ് ഇന്നത്തെ സഭാസമ്മേളനത്തില്‍ പ്രതിപക്ഷത്തിനൊപ്പമാണ് ഇരുന്നത്.

എന്റെ ഇരിപ്പിടത്തെ ചൊല്ലി ഞാന്‍ എന്തിന് ഉത്കണ്ഞാകുലനാകണം. എന്ത് കൊണ്ടാണ് ഞാന്‍ പ്രതിപക്ഷത്തിന്റെ അരികില്‍ ഇരിക്കുന്നത്. കാരണം ഇത് അതിര്‍ത്തിയാണ്. ധീരനും ശക്തനുമായ യോദ്ധാവിനെ മാത്രമേ അതിര്‍ത്തിയിലേക്ക് അയക്കുവെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കലാപത്തിന് ശേഷം ആദ്യമായി പൈലറ്റും ഗഹെലോട്ടും കണ്ട് മുട്ടിയപ്പോള്‍ പരസ്പരം ഷേക്ക്ഹാന്‍ഡ് നല്‍കി സൗഹൃദം പുതുക്കി. ഉപ മുഖ്യമന്ത്രി സീറ്റില്‍ നിന്ന് ഇടതുപക്ഷത്തിന്റെ രണ്ടാംനിരയിലേക്കാണ് പൈലറ്റിന്റെ ഇരിപ്പിടം മാറ്റിയത്. അതേസമയം, കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് സഭയില്‍ വിശ്വാസ വോട്ട് തേടും.

സര്‍ക്കാറിനെതിരെ ബി ജെ പി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറാകട്ടെ വിശ്വാസ പ്രമേയവും അവതരിപ്പിക്കും. ഈ സാഹാചര്യത്തില്‍ സര്‍ക്കാറിന്റെ വിശ്വാസ പ്രമേയം വോട്ടിനിടാനാകും സ്പീക്കര്‍ നടപടി സ്വീകരിക്കുക. സച്ചിന്‍ പൈലറ്റും എം എല്‍ എമാരും മടങ്ങിയെത്തിയതോടെ നിലവില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിന് ഭീഷണിയില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ കുതരിക്കച്ചവടത്തിനും അട്ടിമറിക്കും ബി ജെ പിക്ക് സാധ്യതയില്ല. എന്നാല്‍ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം രാജസ്ഥാന്‍ അസംബ്ലിയെ ഉറ്റുനോക്കുന്നത്.

Latest