Connect with us

International

ഇറാനില്‍ നിന്ന് എണ്ണയുമായി പോയ നാല് കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തു

Published

|

Last Updated

വാഷിംഗ്ടണ്‍ |  ഇറാനില്‍ നിന്ന് വെനസ്വേലയിലേക്ക് എണ്ണയുമായി പോല നാല് കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ലൂണ, പാന്‍ഡി, ബെറിംഗ്, ബെല്ല എന്നീ എണ്ണക്കപ്പലുകളാണ് അമേരിക്ക പിടികൂടിയിരിക്കുന്നത്. അമേരിക്ക ഏര്‍പ്പെടുത്ത ഉപരോധം മറികടന്ന് എണ്ണക്കയറ്റുമതി ചെയ്്തതായി ആരോപിച്ചാണ് പ്രകോപന നടപടി.ഇന്ധ വ്യാപാരത്തിലൂടെ ഇറാന് ലഭിക്കുന്ന വരുമാനം തടയുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇസ്‌റാഈലും യു എ ഇയും സമാധാന കരാര്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നടപടി. പിടിച്ചെടുത്ത കപ്പലുകളെ ഹൂസ്റ്റണിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. കപ്പലുകള്‍ പിടികൂടാന്‍ സൈനിക ശക്തി ഉപയോഗിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ അധികൃതരുടെ വിശദീകരണം.വെനസ്വേലയിലേക്ക് ഇറാന്‍ കയറ്റിയയച്ച നാല് എണ്ണടാങ്കറുകളിലെ പെട്രോള്‍ പിടിച്ചെടുക്കാന്‍ യു എസ് പ്രോസിക്യൂട്ടര്‍മാര്‍ കഴിഞ്ഞ മാസം കേസ് ഫയല്‍ ചെയ്തിരുന്നു.

---- facebook comment plugin here -----

Latest