Connect with us

National

സച്ചിന്‍ പൈലറ്റിന്റെ മടക്കം; ബി ജെ പിയുടെ മുഖത്തേറ്റ അടി- കെ സി വേണുഗോപാല്‍

Published

|

Last Updated

ജയ്പുര്‍ |  രാജസ്ഥാന്‍ മുഖ്യന്ത്രി അശോക് ഗെഹ്ലോത്തുമായുള്ള ഭിന്നത അവസാനിപ്പിച്ച് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നത് ബി ജെ പിയുടെ ജനാധിപത്യ വിരുദ്ധതയുടെ മുഖത്തേറ്റ അടിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കുതിരക്കച്ചവടം നടത്തുകയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കുകയും ചെയ്യുകയാണ് ബി ജെ പി. അവരുടെ തെറ്റായ സമീപനങ്ങള്‍ക്കെതിരായ സന്ദേശമാണിതെന്നും വേണുഗോപാല്‍ വാര്‍ത്താ ഏജന്‍സിയോ് പറഞ്ഞു.

പാര്‍ട്ടിയില്‍ തിരിച്ചെത്തിയ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇതില്‍ ഇരുപക്ഷവും സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതിനുശേഷം രാഹുല്‍, പ്രിയങ്ക എന്നിവരുമായി സച്ചിന്‍ പൈലറ്റ് ആദ്യമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സോണിയ ഗാന്ധിയുടെ നടപടി.
ജൂലായ് ആദ്യവാരമാണ് സച്ചിനും മറ്റ് 18 എം എല്‍ എമാരും കലാപക്കൊടി ഉയര്‍ത്തിയത്. സര്‍ക്കാര്‍ വീഴുമെന്ന അവസ്ഥ എത്തിച്ചെങ്കിലും അവസാന നിമിഷം വിമതരെ മടക്കിക്കൊണ്ടുവാരാന്‍ കഴിഞ്ഞതിലൂടെ കോണ്ഗ്രസ് ആശ്വാസത്തിലാണ്.

 

Latest