Connect with us

Kerala

വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം; പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയെ മാറ്റി

Published

|

Last Updated

പയ്യന്നൂര്‍ | വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീലചിത്രം അയച്ചെന്ന ആരോപണത്തിന് പിറകെ സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കെ പി മധുവിനെ സ്ഥാനത്തുനിന്ന് നീക്കി. പയ്യന്നൂരില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പിലാണ് അശ്ലീലചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് പാര്‍ട്ടിപ്രവര്‍ത്തകര്‍തന്നെ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പുതിയ ഏരിയാ സെക്രട്ടറിയായി വി കുഞ്ഞികൃഷ്ണനെ തിരഞ്ഞെടുത്തു.