Connect with us

Kerala

തിരുവനന്തപുരം സ്വര്‍ണക്കടത്ത്; മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍

Published

|

Last Updated

കൊച്ചി | തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍കൂടി കസ്റ്റിംസിന്റെ കസ്റ്റഡിയിലായതായി റിപ്പോര്‍ട്ട്. ദുബൈയില്‍ നിന്ന് എത്തിച്ച സ്വര്‍ണം കേസിലെ പ്രതികളിലൊരാളായ റമീസില്‍ നിന്ന് വാങ്ങിയവരാണ് കസ്റ്റഡിയിലായത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കസ്റ്റംസ് ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളായ സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഇന്ന് എന്‍ ഐ എ ചോദ്യം ചെയ്യും. പ്രതികള്‍ കഴിഞ്ഞ മാസം മാത്രം മൂന്ന് തവണയായി 27 കിലോ സ്വര്‍ണം കടത്തിയതായാണ് റിപ്പോര്‍ട്ട്. നയതന്ത്ര ബാഗേജ് വഴിയാണ് ഈ സ്വര്‍ണം കടത്തിയതെന്നും റിപ്പോര്‍ട്ട്. സ്വപ്‌ന സുരേഷ് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കരിയറായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നൂറിന് മുകളില്‍ കിലോ സ്വര്‍ണം ഇവര്‍ ദുബൈയില്‍ നിന്ന് കേരളത്തിലെത്തിച്ചതായുമാണ് കസ്റ്റംസ് പറയുന്നു.

അതിനിടെ സന്ദീപില്‍ നിന്ന് പടിച്ചെടുത്ത ബാഗ് ഇന്ന് കോടതി പരിശോധിക്കുമെന്നാണ് വിവരം. കേസിലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും കസ്റ്റംസ് നീക്കമുണ്ട്.

 

 

Latest