Connect with us

Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടാം ദിവസവും സ്വര്‍ണവേട്ട; പിടികൂടിയത് 27 ലക്ഷത്തിന്റെ സ്വര്‍ണം

Published

|

Last Updated

പ്രതീകാത്മക ചിത്രം

കണ്ണൂര്‍ | തുടര്‍ച്ചയായ രണ്ടാം ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്ന് എത്തിയ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ ഇതിന് ഏതാണ്ട് 27 ലക്ഷം ഇന്ത്യന്‍ രൂപ വില വരും.

ഞായറാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാത്രം ഒരു കോടി ഇരുപത് ലക്ഷത്തിന്റെ സ്വര്‍ണം 7 പേരില്‍ നിന്നായി പിടികൂടിയിരുന്നു. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. നാദാപുരം, കാസര്‍കോട് സ്വദേശികളാണ് ഞായറാഴ്ചയും പിടിയിലായത്.

---- facebook comment plugin here -----

Latest