Connect with us

National

ഛത്തീസ്ഗഢ്‌ സര്‍ക്കാര്‍ ന്യായ വിലയില്‍ ചാണകം സംഭരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  കര്‍ഷകരില്‍ നിന്ന് ന്യായവിലയില്‍ ഈ മാസം 21 മുതല്‍ ചാണണം സംഭരിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഢ്‌ സര്‍ക്കാറിന്റെ തീരുമാനം. ഒരു കിലോ ചാണകത്തിന് ഒന്നര രൂപ നിരക്കിലാണ് ശേഖരിക്കുക. കോണ്‍ഗ്രസിന്റെ വിഖ്യാതമായ ന്യായ് പദ്ധതി “ഗോദാന്‍ ന്യായ് യോജന”യാക്കി പരിവര്‍ത്തനപ്പെടുത്തിയാണ് സംഭരണം.

സര്‍ക്കാര്‍ തീരുമാനത്തോട് പ്രതിപക്ഷമായ ബി ജെ പി ചില വിയോജിപ്പുകള്‍ അറിയിച്ചെങ്കിലും ആര്‍ എസ് എസ് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ജനകീയ മുഖ്യമന്ത്രി തങ്ങളുടെ ആഗ്രഹങ്ങളിലൊന്ന് സാധിച്ചു തന്നിരിക്കുന്നു എന്നാണ് ആര്‍ എസ് എസ് ഇതിനോട് പ്രതികരിച്ചത്. ചൊവ്വാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ച പ്രാന്ത പ്രമുഖ് സുബോധ് രതിയുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തിന് അഭിനന്ദനക്കത്ത് നല്‍കി. ചാണകം കിലോയ്ക്ക് അഞ്ച് രൂപ നിരക്കില്‍ സംഭരിക്കണമെന്നും ഗോമൂത്രം ജൈവ കീടനാശിനിയാക്കി മാറ്റണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും രതി പറഞ്ഞു. അതേസമയം, വിദ്യാഭ്യാസമുള്ള യുവാക്കളെ ചാണകത്തിനു പിന്നാലെ പോകാന്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ബി ജെ പി വിമര്‍ശം.