National
മുംബൈയിൽ കനത്ത മഴ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
മുംബൈ| കനത്ത മഴയെത്തുടർന്ന് നഗരത്തിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മണിക്കൂറുകളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലവിതരണം, വൈദ്യുതി എന്നിവ താത്കാലികമായി തടസ്സപ്പെട്ടേക്കുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു.
മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളക്കെട്ടിലായിരിക്കുകയാണ്. ഇത് റോഡ്, റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ ആളുകളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----