Connect with us

Covid19

ഇന്ത്യയില്‍ ആദ്യമായി പ്രതിദിന കൊവിഡ് കേസ് 20000 കടന്നു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ നടുക്കി കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 20,903 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം മാറുന്നത് വര്‍ധിക്കുകയും മരണ നിരക്കിലെ കുറവും അല്‍പ്പം ആശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ ദിവസം 379 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് നാനൂറിനും അഞ്ചൂറിനും ഇടയിലായിരുന്നു. കേസുകള്‍ കൂടുതല്‍ രൂക്ഷമാകുന്നതിന് അനുസരിച്ച് പരിശോധനയും വര്‍ധപ്പിക്കാന്‍ ഐ സി എം ആര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെയായി 6,25,544 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18213 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു. 2,27,439 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. 3,79,892 പേരാണ് ഇതിനകം രോഗമുക്തി നേടിയത്.

മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് കേസുകളില്‍ 62 ശതമാനവും. മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 6328 കേസും 125 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,86,626ഉം മരണം 8178മാണ്. തമിഴ്‌നാട്ടില്‍ 98,392 കേസും 1321 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം തമിഴ്‌നാട്ടില്‍ 4343 കേസും 57 മരണവുമുണ്ടായി.

ഡല്‍ഹിയിലെ സ്ഥിതിയും അതീവ സങ്കീര്‍ണമാണ്. ഇന്നലെ മാത്രം 2373 കേസും 61 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഗുജറാത്തില്‍ 1886, ഉത്തര്‍പ്രദേശില്‍ 735, ബംഗാളില്‍ 699, രാജസ്ഥാനില്‍ 439, തെലുങ്കാനയില്‍ 275, കര്‍ണാടകയില്‍ 272, മധ്യപ്രദേശില്‍ 589 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.