Connect with us

Kerala

കളിച്ചു കൊണ്ടിരിക്കെ കാണാതായ രണ്ടു വയസുകാരിയെ തോട്ടില്‍ കണ്ടെത്തി; ആശുപത്രിയിലേക്കു കൊണ്ടുപോകവെ മരിച്ചു

Published

|

Last Updated

പയ്യോളി | വീട്ടു വരാന്തയില്‍ കളിച്ചു കൊണ്ടിരിക്കെ കാണാതായ രണ്ടു വയസുകാരിയെ തോട്ടില്‍ നിന്ന് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോഴിക്കോട്ടെ പയ്യോളി അയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപം താമസിക്കുന്ന കമ്പിവളപ്പില്‍ ഷംസീര്‍-അഷ്‌റ ദമ്പതികളുടെ മകള്‍ ആമിന ഹജ്‌വയാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് വീട്ടു വരാന്തയില്‍ കളിച്ചു കൊണ്ടിരിക്കെ കുട്ടിയെ കാണാതായത്.
ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ വീടിന് ഒന്നര കിലോമീറ്റര്‍ മാറി വടക്ക് കൊളാവിപ്പാലം തോട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പയ്യോളി സ്വകാര്യ ആശുപത്രിയിലെ അടിയന്തര ശുശ്രൂഷക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. മയ്യിത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടക്കും. സല്‍ന മറിയം ഏക സഹോദരിയാണ്.