Connect with us

International

പ്രസിഡന്റായാല്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജോ ബിഡന്‍

Published

|

Last Updated

വാഷിംഗ്ടണ്‍| നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ യു എസിന്റെ പങ്കാളിയായ ഇന്ത്യക്ക് ഭരണകാര്യത്തില്‍ ഉയര്‍ന്ന പദവി നല്‍കുമെന്നും ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബിഡന്‍ പറഞ്ഞു. തങ്ങളുടെയും അവരുടെയും സുരക്ഷക്കായി ഇന്ത്യയുമായുള്ള പങ്കാളിത്തം ആവശ്യമുണ്ടെന്ന് ഇന്ത്യാ- യുഎസ് ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യുഎസും സ്വഭാവിക പങ്കാളകിളാണെന്ന് മുന്‍ വൈസ് പ്രസിഡന്റെ പറഞ്ഞു. തന്ത്രപരമായ ആ പങ്കാളിത്തം നമ്മുടെ സുരക്ഷക്ക് അത്യാവിശ്യമാണ്. യു എസ്- ഇന്ത്യാ സിവില്‍ നൂക്ലിയര്‍ കരാറിനായി അംഗകാരം നേടാന്‍ കഴിഞ്ഞതില്‍ നമ്മുടെ ഭരണത്തില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒബാമ- ബിഡന്‍ ബരണകൂടത്തില്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും തങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ പുരോഗതയുണ്ടാ ക്കുന്നതിനുമായിരുന്നു പ്രാധ്യാന്യം നല്‍കിയിരുന്നത്. താന്‍ പ്രസിഡന്റായി തിരഞ്ഞെടുത്താല്‍ ആ ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ബിഡന്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഏറ്റവും പ്രാധാനപ്പെട്ടതാണ്. രാജ്യം അതിന്റെ ആത്മാവിനായുള്ള പോരാട്ടത്തിലാണ്. ബാലറ്റിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ നേരുടുന്നതില്‍ ട്രംപ് ഭരണകൂടം പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.