Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

Published

|

Last Updated

അബ്ദുസമദ്, വിനോദ്‌

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു.  കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് മാടാക്കര സ്വദേശി വടക്കാളപ്പില്‍ അബ്ദുസ്സമദ് (46)റിയാദിലും തൃശൂര്‍ കല്ലേറ്റിന്‍കര ഐശ്വര്യ വിഹാറില്‍ വിനോദ് ചിറയത്ത് (65) ദമാമിലുമാണ് മരിച്ചത്.

കോവിഡ് ബാധയെ തുടര്‍ന്ന് റിയാദിലെ കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അബ്ദുസമദ് .റിയാദിലെ സിറ്റിഫ്ളവര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു
.ഭാര്യ: ഷാഹിന. മക്കള്‍: ഷഹാന ഫാത്വിമ, റിന്‍ഷാദ്. സഹോദരങ്ങള്‍: മുഹമ്മദ്, അലി, ബഷീര്‍

27 വര്‍ഷമായി അല്‍ഖോബാറിലെ സ്വകാര്യ കമ്പനിയില്‍ മാനേജരായിജോലി ചെയ്തുവരികയായിരുന്നു വിനോദ് . പത്ത് ദിവസമായി അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു .ശ്വാസ തടസ്സത്തെ തുടര്‍ന്ന് അല്‍ഖോബാലെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്

ഭാര്യ: ഷീല. മക്കള്‍: ഐശ്വര്യ, അശ്വിന്‍

Latest