Connect with us

National

സിക്കിം അതിര്‍ത്തിയിലും ഇന്ത്യ- ചൈന സൈനികര്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിമിലെ പര്‍വതനിരകളില്‍ ഇന്ത്യ- ചൈന സൈനികര്‍ ഏറ്റുമുട്ടുന്ന വീഡിയോ പ്രചരിക്കുന്നു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വവരയില്‍ ഇരു സൈനികരും സംഘര്‍ഷത്തിലേര്‍പ്പെട്ടതിന് ശേഷമാണ് സിക്കിമിലെ വിവരങ്ങള്‍ പുറത്താകുന്നത്.

ഇരു രാജ്യങ്ങളിലെയും സൈനികര്‍ രൂക്ഷമായ വാക് തര്‍ക്കത്തിലേര്‍പ്പെടുന്നതിനിടെ, ഒരു ഇന്ത്യന്‍ സൈനികന്‍ ചൈനീസ് ഓഫീസറെ ഇടിക്കുന്നത് അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്. മൊബൈല്‍ ഫോണില്‍ എടുത്ത വീഡിയോ ആണ് പ്രചരിക്കുന്നത്.

“പിന്മാറൂ, അടിപിടി കൂടരുത്” എന്ന് ഇരു ഭാഗങ്ങളില്‍ നിന്നും വിളിച്ചുപറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പരസ്പരം ഉന്തുന്നതുമുണ്ട്. മഞ്ഞുമൂടിയ ഈ അതിര്‍ത്തിയില്‍ പരസ്പരം ഏറ്റുമുട്ടുന്നതാണ് വീഡിയോയിലുള്ളത്. അതേസമയം, വീഡിയോ എടുത്ത സമയം വ്യക്തമല്ല. സിക്കിമിലെ സംഭവം സൈന്യം സ്ഥിരീകരിച്ചിട്ടുമില്ല.