Connect with us

International

അനധികൃതമായി കുടിയേറിയ 161 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ | മെക്‌സിക്കന്‍ അതിര്‍ത്തി വിഴിയും മറ്റും അനധികൃതമായി രാജ്യത്തേക്ക് കടന്ന പിടിയിലായ ഇന്ത്യക്കാരെ തിരിച്ചയക്കുമെന്ന് അമേരിക്ക. ഇത്തരത്തില്‍ തിരിച്ചയക്കണ്ട 161 പെരെ അമേരിക്കന്‍ ജയിലുകളില്‍ നിന്ന് കണ്ടെത്തി. അമേരിക്കന്‍ ജയിലില്‍ 1739 ഇന്ത്യക്കാരാണ് വിവിധ കുറ്റങ്ങളില്‍പ്പെട് കഴിയുന്നത്. ഇവരില്‍ നിന്നാണ് നിന്ന് 161 പേരെ പഞ്ചാബിലെ അമൃതസറിലേക്ക് പ്രത്യേക വിമാനത്തില്‍ അയക്കാനാണ് തീരുമാനം. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ നിന്ന് അമേരിക്ക തടവുകാരെ വിട്ടയക്കുന്നത്. ്.

തിരിച്ചയക്കാനുള്ളവരുടെ പട്ടികയില്‍ 76 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. 56 പേര്‍ പഞ്ചാബ്, 12 പേര്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശില്‍ നിന്നും അഞ്ച്, മഹാരാഷ്ട്രയില്‍ നിന്നും നാല്, കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തെലങ്കാനയില്‍ നിന്നും രണ്ടു പേര്‍ വീതവും ആന്ധ്രാ പ്രദേശില്‍ നിന്നും ഗോവയില്‍ നിന്നും ഒരാള്‍ വീതവും പട്ടികയിലുണ്ടെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ (എന്‍ എ പി എ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സത്‌നം സിംഗ് ചഹല്‍ പറഞ്ഞു. തിരിച്ചയക്കുന്ന 161 പേരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. ഹരിയാനയില്‍ നിന്നും വന്ന 19 വയസുള്ള രണ്ടു പേരാണ് ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞവരെന്നും എന്‍ എ പി എ അറിയിച്ചു.

2018ല്‍ 611 ഇന്ത്യക്കാരാണ് നിയമവിരുദ്ധമായി അമേരിക്കയിലേക്ക് എത്തിയിരുന്നതെങ്കില്‍ 2019 ആയപ്പോഴേക്കും ഇത് 1,616 പേരായി ഇത് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Latest