Connect with us

Gulf

കോറന്റൈന്‍ സെന്ററുകളില്‍ അവശ്യവസ്തുക്കള്‍ എത്തിച്ച് ജിദ്ദ ഐ സി എഫ് ഹെല്‍പ്പ് ഡെസ്‌ക്

Published

|

Last Updated

ജിദ്ദ | കോവിഡ് 19 വ്യാപനം വര്‍ധിക്കുകയും രോഗികുടെ എണ്ണംകൂടുകയും ചെയ്തതോടെ രോഗം സ്ഥിരീകരിച്ച് ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ കോറന്റൈനില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് ഭക്ഷണസാധനങ്ങളടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തിച്ച് ഐസിഎഫ് ഹെല്‍പ്പ് ഡെസ്‌ക് സേവനം ശ്രദ്ധേയമാകുന്നു.

വിവിധ ഹോസ്പിറ്റലുകളില്‍ നിന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനു ശേഷമാണ് രോഗികളെ വിവിധ ഭാഗങ്ങളിലുള്ള കോറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഈ കേന്ദ്രങ്ങളിലാണ് സെക്യൂരിറ്റി ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ അവശ്യവസ്തുക്കള്‍ എത്തിക്കുന്നത്.

ഫുഡ്, അവശ്യ വസ്ത്രങ്ങള്‍, കെറ്റല്‍, ബ്രഷ്, സോപ്പ്, ഫ്രൂട്‌സ് എന്നിവയാണ് ഐസിഎഫ് ഹെല്‍പ്പ് ഡെസ്‌ക് വഴി വളണ്ടിയേഴ്‌സ് എത്തിച്ചു നല്‍കുന്നത്. നേരത്തെ ഹോസ്പിറ്റലുകളിലും നേര്‍സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെ ഇത്തരം സഹായങ്ങള്‍ക്ക് ഐസിഎഫ് മുന്‍കൈയെടുത്ത് എത്തിച്ചു കൊടുത്തിരുന്നു.

രോഗവ്യാപനം വര്‍ധിക്കുയും വിവിധ ആവശ്യക്കാര്‍ കൂടുകയും ചെയ്തതോടെ ജിദ്ദ സെന്‍ട്രല്‍ ഐസിസിനു കീഴിലുള്ള ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം വിപുലീകരിച്ചതായി ജനറല്‍ സെക്രട്ടറി ബഷീര്‍ പറവൂര്‍ അറിയിച്ചു.

ഫുഡ്, മെഡിസിന്‍, ഹോസ്പിറ്റല്‍, നോര്‍ക്ക , എംബസി എന്നീ വിവിധ വകുപ്പുകളിലായി കൂടുതല്‍ വോളണ്ടിയേസിനെ ഉള്‍പ്പെടുത്തിയാണ് 24 മണിക്കൂര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. ഹനീഫ പെരിന്തല്‍മണ്ണ, യാസര്‍ അറഫാത്ത് എ ആര്‍ നഗര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ പെരുവള്ളൂര്‍, മുഹമ്മദ് സഖാഫി ഉഗ്രപുരം എന്നിവരാണ് വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Latest